എൻഡോസൾഫാൻ ഇരകൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം'
text_fieldsഎയിംസ് പ്രപ്പോസലിൽ കാസർകോടിന്റെ പേരും ചേർക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ
സമരത്തിൽ ദയാബായി സംസാരിക്കുന്നു
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി കാസർകോട് ജില്ലയിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. പ്രശ്ന പരിഹാരമായില്ലെങ്കിൽ ഒക്ടോബർ രണ്ടുമുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും കാസർകോട്ടെ ജനങ്ങൾക്കുവേണ്ടി നിരാഹാരം കിടന്ന് മരിക്കാൻ തയാറാണെന്നും അവർ പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകൻ പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. എം. ഷാജർഖാൻ അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്. രാജീവൻ, ചൗക്കി, ഗണേശൻ അരമനങ്ങാട്, സുബൈർ പടുപ്പ്, ഹമീദ് ചെരങ്കി, പ്രീതികിജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

