ചിതയൊരുക്കി വയോധികയുടെ ആത്മഹത്യശ്രമം
text_fieldsനെയ്യാറ്റിന്കര: സ്വയം ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം. നെയ്യാറ്റിന്കര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊളളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. വീടിന് പിന്വശത്താണ് ചിതയൊരുക്കിയത്. നളിനകുമാരിയുടെ ഭര്ത്താവ് ഒരു വര്ഷമായി ആശുപത്രിയില് ചികിത്സയിലാണ്. ഇതിനെതുടര്ന്ന് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ വീടിന് പിന്നില് ചിതയൊരുക്കി തീകൊളുത്തിയ ഇവര് അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തീയാളുന്നത് കണ്ട് ഓടിക്കൂടിയ അയല്വാസികളാണ് ഇവരെ ആശുപത്രിയില് എത്തിച്ചത്. സംഭവത്തിൽ പൊലീസ് കൂടുതല് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

