Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightകുടിവെള്ള പദ്ധതി;...

കുടിവെള്ള പദ്ധതി; ഉഴമലക്കൽ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് ജല അതോറിറ്റി

text_fields
bookmark_border
കുടിവെള്ള പദ്ധതി; ഉഴമലക്കൽ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് ജല അതോറിറ്റി
cancel
camera_alt

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി ക​ണ്ടെ​ത്തി​യ സ്ഥ​ലം ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ

പ​രി​ശോ​ധി​ക്കു​ന്നു


മാ​ങ്ങാ​ട്ടു​പാ​റ​ക്ക് സ​മീ​പ​മു​ള്ള വ​സ്തു​വാ​ണ് അ​നു​യോ​ജ്യ​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച​ത്​

നെ​ടു​മ​ങ്ങാ​ട്: മാ​ങ്ങാ​ട്ടു​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഉ​ഴ​മ​ല​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി​യ സ്ഥ​ലം അ​നു​യോ​ജ്യ​മെ​ന്ന് കേ​ര​ള ജ​ല അ​തോ​റി​റ്റി. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഉ​ഴ​മ​ല​ക്ക​ൽ, ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യാ​ണ്​ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല, ഉ​പ​രി​ത​ല ജ​ല​സം​ഭ​ര​ണി എ​ന്നി​വ നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഉ​ഴ​മ​ല​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി​യ മാ​ങ്ങാ​ട്ടു​പാ​റ​ക്ക് സ​മീ​പ​മു​ള്ള വ​സ്തു​വാ​ണ് പ​രി​ശോ​ധ​ന​യി​ൽ അ​നു​യോ​ജ്യ​മാ​ണെ​ന്ന് കേ​ര​ള ജ​ല അ​തോ​റി​റ്റി പ്രോ​ജ​ക്റ്റ്‌ ഡി​വി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​രു​ടെ അ​നു​യോ​ജ്യ​ത സാ​ക്ഷ്യ​പ​ത്രം ല​ഭി​ച്ച​ത്.കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി മാ​ങ്ങാ​ട്ടു​പാ​റ​യി​ൽ സ്ഥ​ലം വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി വ​സ്തു വി​ല​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ര​ണ്ട് വ​സ്തു​ഉ​ട​മ​ക​ൾ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കു​ക​യു​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 12ന് ​സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 14നു​ത​ന്നെ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല, ഉ​പ​രി​ത​ല ജ​ല​സം​ഭ​ര​ണി എ​ന്നി​വ നി​ർ​മി​ക്കാ​ൻ സ്ഥ​ലം അ​നു​യോ​ജ്യ​വും പ​ര്യാ​പ്ത​വു​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water schemeUzhamalakkal panchayat
News Summary - drinking water scheme; The water authority found the place suitable for Uzhamalakkal panchayat
Next Story