പൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsപോത്തൻകോട്: പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പോത്തൻകോട് ശോഭന ഭവനിൽ ജിതിൻ(36), പോത്തൻകോട് ശ്യാം ഭവനിൽ ശ്യാം (38) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. പോത്തൻകോട് ജങ്ഷനിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ഗാന്ധി ചിത്രം നശിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതികളാണ് ഇരുവരും. ഗാന്ധിചിത്രം തകർത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരാണ് പ്രതികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ
പോത്തൻകോട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ രാജീവ് എസ്.എസ്, പ്രബേഷൻ എസ്.ഐ ആഷിഖ്, സി.പി.ഒ മിനീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. വിദേശത്ത് നിന്ന് അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുമ്പ് മറ്റൊരു ആക്രമണസംഭവത്തിലും ഉൾപ്പെട്ടിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

