Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightശമ്പള കുടിശ്ശിക...

ശമ്പള കുടിശ്ശിക തീരുമാനം വൈകും; ഒ.പി ബഹിഷ്‌കരണവും നിരാഹാരസമരവും തുടര്‍ന്ന് ഡോക്ടര്‍മാര്‍

text_fields
bookmark_border
ശമ്പള കുടിശ്ശിക തീരുമാനം വൈകും;  ഒ.പി ബഹിഷ്‌കരണവും നിരാഹാരസമരവും തുടര്‍ന്ന് ഡോക്ടര്‍മാര്‍
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ര്‍ക്കാ​ർ ഡോ​ക്ട​ര്‍മാ​രു​ടെ ഒ.​പി ബ​ഹി​ഷ്‌​ക​ര​ണ​വും നി​രാ​ഹാ​ര​സ​മ​ര​വും തു​ട​രു​ന്നു. അ​ര്‍ഹ​മാ​യ ശ​മ്പ​ള കു​ടി​ശ്ശി​ക ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം വൈ​കു​ന്ന​താ​ണ് സ​മ​രം തു​ട​രാ​ന്‍ കാ​ര​ണം. സ​ര്‍ക്കാ​രു​മാ​യി ച​ര്‍ച്ച ന​ട​ത്താ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ഡി.​എം.​ഇ ഓ​ഫി​സ് മാ​ര്‍ച്ചും അ​ധി​ക​ച്ചു​മ​ത​ല​ക​ളി​ല്‍ നി​ന്നു​ള്ള കൂ​ട്ട​രാ​ജി​യും ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ.​ജി.​എം.​സി.​ടി.​എ അ​റി​യി​ച്ചു.

ഒ.​പി ബ​ഹി​ഷ്ക​ര​ണ​വും അ​ടി​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണ​വും തു​ട​രു​മെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു. സീ​നി​യ​ര്‍ ഡോ​ക്ട​ര്‍മാ​ര്‍ ഒ.​പി​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ലോം കു​റ​വാ​ണ്.

ശ​മ്പ​ള കു​ടി​ശ്ശി​ക ന​ല്‍കാ​ത്ത​തി​നു​ള്ള പ​രി​ഹാ​ര​ത്തി​നാ​യു​ള്ള ഫ​യ​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി, നി​യ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ല്ലാം അം​ഗീ​ക​രി​ച്ച് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ടു​ത്ത് ര​ണ്ടാം ത​വ​ണ​യും എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.

സ​ര്‍ക്കാ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ധി​ക ചു​മ​ത​ല​ക​ളി​ല്‍നി​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ കൂ​ട്ട​രാ​ജി​ക്കൊ​രു​ങ്ങു​ക​യാ​ണ്. നി​യ​മ ത​ട​സ്സ​ങ്ങ​ളി​ല്ല എ​ന്ന് നി​യ​മ​വ​കു​പ്പി​ന്റെ അ​ഭി​പ്രാ​യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ല്‍കാ​മെ​ന്ന് ആ​രോ​ഗ്യ-​ധ​ന മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലെ ഉ​റ​പ്പ് ഇ​നി​യും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikedoctorshungerOP Boycott
News Summary - Decision on salary arrears to be delayed; Doctors protest after OP boycott and hunger strike
Next Story