തിരുവനന്തപുരം കുടുംബ കോടതിയുടെ 'കേസ് ഫ്ലോ' മാനേജ്‌മെൻറ് സംവിധാനം അവതാളത്തിൽ
text_fieldsrepresentational image
തിരുവനന്തപുരം: കേസുകളിൽ തീർപ്പാക്കുന്നതിെൻറ വേഗം വർധിപ്പിക്കാനായി ഹൈകോടതി ഉത്തരവ് പ്രകാരം തിരുവനന്തപുരം കുടുംബ കോടതിയിൽ ആരംഭിച്ച 'കേസ് ഫ്ലോ മാനേജ്‌മെൻറ്'സംവിധാനം അവതാളത്തിൽ.
ജസ്റ്റിസ് എ. മുഹമ്മദ് മുസ്‍താക്കി, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ് പ്രകാരം 2021 സെപ്റ്റംബർ മാസമാണ് 'കേസ് േഫ്ലാ മാനേജ്‌മെൻറ്'സംവിധാനം തിരുവനന്തപുരം കുടുംബ കോടതിയിൽ ആരംഭിച്ചത്. എന്നാൽ ഇവിടങ്ങളിലെ കേസുകളുടെ ബാഹുല്യം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ 200ൽ പരം കേസുകളാണ് നിത്യേന പരിഗണിക്കാൻ വരുന്നത്. ഇത് കാരണം കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കാതെ വരികയാണ്. കുടുംബ കേസുകളുടെ പ്രാഥമിക നടപടികൾ നടത്തുന്നതിനായി രൂപം നൽകിയ സംവിധാനമാണിത്.
ഇൗ സംവിധാനത്തിൻറ ചുമതല ചീഫ് മിനിസ്റ്റീരിയൽ ഓഫിസർക്കാണ്. കേസുകളിൽ കക്ഷികൾക്ക് നോട്ടീസ് അയക്കുക, കക്ഷികളെ കൗൺസലിങ്ങിന് അയക്കുക, കേസുകളുടെ പ്രാരംഭ ഘട്ടത്തിലെ കേസുകളുടെ തീയതികൾ മാറ്റുക, കേസ് കൈകാര്യം ചെയ്യുന്ന കൗൺസിലർമാരുടെ റിപ്പോർട്ടുകൾ കൃത്യമായി പരിശോധിക്കുക തുടങ്ങിയവയാണ് ഇവരുടെ ചുമതല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുടുംബ കേസുകളിലെ കൂടുതൽ കേസുകളും കേരളത്തിലാണ്. നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിലെ 28 കുടുംബ കോടതികളിലുമായി നിലവിൽ 1,04,015 കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ സംയുക്തമായി കേസ് തീർപ്പാക്കാൻ തീരുമാനിച്ച കേസിൽ പോലും കോടതിയുടെ കാല താമസം വന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് 'കേസ്ഫ്ലോ മാനേജ്‌മെൻറ്'സംവിധാനം നടപ്പാക്കാൻ കുടുംബ കോടതികൾക്കും ഉത്തരവ് നൽകിയത്.
എന്നാൽ, ഇത് ഫലം കാണുന്നില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ കേസ് ഫ്ലോ മാനേജ്‌മെൻറ് സംവിധാനം ആരംഭിച്ച് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും കുടുംബ കോടതിയിലും, കേസ് ഫ്ലോ മാനേജ്‌മെൻറ് കെട്ടിടത്തിലും കക്ഷികളുടെ തിരക്ക് ഇരട്ടിയായി.
സി.എം.ഒ യോഗ്യതയിലുള്ള ഉദ്യോഗസ്ഥൻ കൈകാര്യം ചെേയ്യണ്ട ജോലികൾ കുടുംബകോടതിയിൽ മറ്റ് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്. ഇത് കാരണമാണ് വേഗത്തിൽ നടക്കേണ്ട നടപടികൾ ഇഴഞ്ഞുനീങ്ങുന്നതെന്നാണ് അഭിഭാഷകരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

