Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നഗരസഭ ജനങ്ങളിലേക്ക്' കാമ്പയിന് തുടക്കം

text_fields
bookmark_border
അഴിമതിക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെന്ന് മേയർ
നഗരസഭ ജനങ്ങളിലേക്ക് കാമ്പയിന് തുടക്കം
cancel

കഴക്കൂട്ടം: സമഗ്ര നഗരവികസനത്തോടൊപ്പം നഗരവാസികള്‍ക്കായി അഴിമതിരഹിത ഭരണം ലക്ഷ്യമാക്കി നഗരസഭ ആരംഭിച്ച കാമ്പയിന് തുടക്കമായി.

നഗരസഭയുടെ 100 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 11 സോണല്‍ ഓഫിസുകളിലേയും ജനങ്ങളുടെ പരാതികൾ മേയറുടെ നേതൃത്വത്തില്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതാണ് പദ്ധതി.

'നഗരസഭ ജനങ്ങളിേലക്ക്' കാമ്പയിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ശ്രീകാര്യം സോണൽ ഓഫിസിൽ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ജനങ്ങളേയും നഗരസഭയേയും തമ്മിലടിപ്പിക്കാൻ നോക്കുന്നവർക്ക് വികസനം മറുപടി നൽകുമെന്ന് മേയർ പറഞ്ഞു. തെറ്റ് കാണിക്കുന്ന ഉദ്യോഗസ്ഥരെ നഗരസഭക്ക് വേണ്ട. അഴിമതി നടത്തുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. ശ്രീകാര്യം സോണലിൽ 104 പേരുടെ പരാതി മേയർ നേരിട്ടുകേട്ടു. അതിൽ 24 പരാതികൾ ഉടൻ പരിഹരിച്ചു.

മറ്റുള്ളവ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സോണൽ ഓഫിസ് സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരംസമിതി അധ്യക്ഷന്മാർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - campaign for 'Nagarasabha Janangalilek' has started
Next Story