Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത​ല​ച്ചോ​റി​ൽ ശ​സ്ത്ര​ക്രി​യ: യു​വ​തി ചി​കി​ത്സ​ാ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ത​ല​ച്ചോ​റി​ൽ ശ​സ്ത്ര​ക്രി​യ: യു​വ​തി ചി​കി​ത്സ​ാ സ​ഹാ​യം   തേ​ടു​ന്നു
cancel
camera_alt

അ​സ്മി

വ​ർ​ക്ക​ല: ത​ല​ച്ചോ​റി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ യു​വ​തി തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. വ​ർ​ക്ക​ല ഇ​ട​വ വെ​റ്റ​ക്ക​ട ക​ള​രി​യി​ൽ ഹൗ​സി​ൽ സ​ജി​ദാ​മ​നാ​ഫി​ന്റെ മ​ക​ൾ അ​സ്മി​യാ​ണ് (25) കാ​രു​ണ്യം തേ​ടു​ന്ന​ത്.

ത​ല​യോ​ട്ടി​യി​ൽ​നി​ന്നു ത​ല​ച്ചോ​ർ വേ​ർ​പെ​ട്ടു​പോ​കു​ന്ന അ​പൂ​ർ​വ രോ​ഗ​മാ​ണ് അ​സ്മി​യു​ടേ​ത്. ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. എ​ല്ലാ മാ​സ​വും ക​ണ്ണ്, ക​ര​ൾ, വൃ​ക്ക എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. തു​ട​ർ ചി​കി​ത്സ സ​മ​യാ​സ​മ​യം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കൈ​കാ​ലു​ക​ളു​ടെ ച​ല​നം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. ഇ​പ്പോ​ൾ ക​ണ്ണി​ൽ പ​ഴു​പ്പു​ക​യ​റി റെ​റ്റി​ന​യി​ൽ സു​ഷി​ര​ങ്ങ​ൾ വീ​ണി​ട്ടു​ണ്ട്. യ​ഥാ​സ​മ​യം ചി​കി​ത്സ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​മ​ത്രെ. അ​സ്മി​യു​ടെ പി​താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ത്തി​ന് വ​രു​മാ​ന​വു​മി​ല്ലാ​താ​യി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ ന​ട​ക്കു​ന്ന​ത്.

തു​ട​ർ​ചി​കി​ത്സ​യ്ക്ക് ഇ​നി​യും വ​ലി​യ ചെ​ല​വു​വ​രു​മ​ത്രെ. അ​തി​നാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് ഈ ​കു​ടും​ബം. ഇ​തി​നാ​യി അ​സ്മി​യു​ടെ പേ​രി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഇ​ട​വ ശാ​ഖ​യി​ൽ 055001000026813 എ​ന്ന ന​മ്പ​രി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്.​സി.: IOBA0000550.

ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9895691206.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brain Surgery: Young Woman Seeks Financial Aid for Medical Treatment
Next Story