മതസൗഹാർദ സന്ദേശവുമായി ആസാദി ജ്വാല പ്രയാൺ സമാപിച്ചു
text_fieldsവക്കം ഖാദർ അനുസ്മരണ വേദിയുടെ ആസാദി ജ്വാല ജാഥ ക്യാപ്റ്റൻ എം.എ. ലത്തീഫിൽനിന്ന്
മന്ത്രി ജി.ആർ. അനിൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി,
പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു
ആറ്റിങ്ങൽ: 'പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ' എന്ന മുദ്രാവാക്യമുയർത്തി അനന്തപുരിയുടെ സ്വാതന്ത്ര്യപ്രക്ഷോഭ ഭൂമികളിലൂടെ ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി സംഘടിപ്പിച്ച ആസാദി ജ്വാല പ്രയാൺ വക്കം ഖാദർ രക്തസാക്ഷി ദിനത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. വക്കം ഖാദറിന്റെ ജന്മനാടായ വക്കം കായിക്കര കടവിനടുത്തെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിച്ച ആസാദി ജ്വാല വർക്കല ഡിവൈ.എസ്.പി പി. നിയാസ് ദീപശിഖ ജാഥ ക്യാപ്റ്റൻ വക്കം ഖാദർ അനുസ്മരണവേദി ചെയർമാൻ എം.എ. ലത്തീഫിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ, ഫാമി, ശ്രീചന്ദ്, അജയരജ്, ജീന, ഷജീർ, അൻസാർ, സഞ്ചു, ജയേഷ്, സരിൻ എന്നിവർ സംസാരിച്ചു. കായികതാരങ്ങളുടെ പങ്കാളിത്തത്തോട ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിലാണ് തലസ്ഥാനത്ത് എത്തിച്ചത്.
മന്ത്രി ജി.ആർ. അനിൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി എന്നിവർ ചേർന്ന് അസാദി ജ്വാല ഏറ്റുവാങ്ങി. വക്കം ഖാദറിന്റെ അന്ത്യാഭിലാഷമായിരുന്ന മതസൗഹാർദത്തിന്റ സന്ദേശം ഉണർത്തിയാണ് മന്ത്രിയും ആത്മീയ നേതാക്കളും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങിയത്.
സമാപന സമ്മേളനവും വക്കം ഖാദർ അനുസ്മരണവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീചന്ദ്, അജയരജ്, ഇളമ്പ ഉണ്ണികൃഷ്ണൻ, ഷജീർ, സഞ്ചു, മോനിഷ്, സരിൻ, നെയ്യാറ്റിൻകര അക്ഷയ്, ശരത് ശൈലേഷൻ, നസീർ എന്നിവർ സംസാരിച്ചു.