Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightആറ്റുകാൽ പൊങ്കാല ...

ആറ്റുകാൽ പൊങ്കാല ക്ഷേ​ത്ര​ത്തി​ലേക്ക് ഭക്തജനപ്രവാഹം

text_fields
bookmark_border
ആറ്റുകാൽ പൊങ്കാല  ക്ഷേ​ത്ര​ത്തി​ലേക്ക് ഭക്തജനപ്രവാഹം
cancel
camera_alt

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ത​മ്പാ​നൂ​ർ പ​രി​സ​ര​ത്ത് സ്ഥാ​നം പി​ടി​ച്ച് പൊ​ങ്കാ​ല​യ​ടു​പ്പൊ​രു​ക്കി വി​ശ്ര​മി​ക്കു​ന്ന ഭ​ക്ത​ർ

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​ത്ത​ലേ​ന്ന് ആ​റ്റു​കാ​ൽ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന്​ വ​ൻ ജ​ന​ത്തി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ദ​ർ​ശ​ന ശേ​ഷം പൊ​ങ്കാ​ല​ക്കു​ള്ള സ്ഥ​ലം ക്ര​മീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു ഭ​ക്ത​ർ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വീ​ഥി​ക​ളി​ൽ പൊ​ങ്കാ​ല​ക​ല​ങ്ങ​ൾ നി​ര​ന്നു. ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ഴി​യോ​ര​ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​ങ്കാ​ല​വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​നും തി​ര​ക്കേ​റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.15ന് ​ശു​ദ്ധ​പു​ണ്യാ​ഹ​ത്തോ​ടെ​യാ​കും ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കു​ക. രാ​വി​ലെ 9.45ന് ​പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങ് ന​ട​ക്കും.

ക​ണ്ണ​കി​ച​രി​ത​ത്തി​ല്‍ പാ​ണ്ഡ്യ​രാ​ജാ​വി​ന്റെ വ​ധം ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ തോ​റ്റം​പാ​ട്ടി​നു​ശേ​ഷം ത​ന്ത്രി പ​ര​മേ​ശ്വ​ര​ന്‍ ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍ശാ​ന്തി അ​നീ​ഷ് ന​മ്പൂ​തി​രി ശ്രീ​കോ​വി​ലി​ല്‍ നി​ന്നു​ള്ള ദീ​പം ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക്​ പ​ക​രും. ദീ​പം സ​ഹ​ശാ​ന്തി ഏ​റ്റു​വാ​ങ്ങി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ന് മു​ന്‍വ​ശ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള പ​ണ്ടാ​ര അ​ടു​പ്പി​ലും പ​ക​രും. പ​ണ്ടാ​ര അ​ടു​പ്പി​ല്‍ നി​ന്നാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​രു​ടെ അ​ടു​പ്പു​ക​ളി​ലേ​ക്ക്​ അ​ഗ്നി പ​ക​രു​ക.

ഉ​ച്ച​പൂ​ജ​ക്കു​ശേ​ഷം 2.15നാ​ണ് പൊ​ങ്കാ​ല സ​മ​ര്‍പ്പ​ണം. ച​ന്ദ്ര​ഗ്ര​ഹ​ണ ദി​വ​സ​മാ​യ​തി​നാ​ല്‍ പൊ​ങ്കാ​ല നി​വേ​ദ്യം ക​ഴി​ഞ്ഞ് ഉ​ച്ച​ക്ക്​ 3.10 മു​ത​ല്‍ രാ​ത്രി ഏ​ഴ്​ വ​രെ ന​ട അ​ട​ക്കും. രാ​ത്രി 8.30ന് ​കു​ത്തി​യോ​ട്ട​ത്തി​നു​ള്ള ചൂ​ര​ല്‍ക്കു​ത്ത് ന​ട​ക്കും. അ​മ്പ​ല​ത്തി​ല്‍ കു​ത്തി​യോ​ട്ട​ത്തി​ന് വ്ര​തം നേ​ല്‍ക്കു​ന്ന 579 ബാ​ല​ന്മാ​ര്‍ ചൂ​ര​ല്‍ക്കു​ത്ത് ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ണ് രാ​ത്രി 10.45ന് ​ദേ​വി​യു​ടെ പു​റ​ത്തെ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കു​ക. ബു​ധ​നാ​ഴ്ച നാ​ലി​ന് രാ​ത്രി 9.45ന് ​കാ​പ്പ​ഴി​ച്ച് ദേ​വി​യെ കു​ടി​യി​രു​ത്തും. 10.15ന് ​ന​ട അ​ട​യ്ക്ക​ല്‍. രാ​ത്രി 12.45ന് ​കു​രു​തി ത​ര്‍പ്പ​ണ​ത്തോ​ടെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്​ പ​രി​സ​മാ​പ്തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Templeattukal pongala
News Summary - Attukal Pongala Devotees flock to the temple
Next Story