Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം അനു ചന്ദ്രക്ക്

text_fields
bookmark_border
സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം അനു ചന്ദ്രക്ക്
cancel

തിരുവനന്തപുരം: ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം എഴുത്തുകാരിയും സിനിമ നിരൂപകയുമായ അനു ചന്ദ്രക്ക്. ചെറുകഥ, നോവൽ, ബാലസാഹിത്യം എന്നീ മേഖലകളിലെ രചനകളും സാഹിത്യ-സാംസ്കാരിക രംഗത്തെ ഇടപെടലുകളും പരിഗണിച്ചാണ്‌ പുരസ്കാരം.

തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ് ദേശീയ അധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക നന്മക്കുമായി സ്വയം സമർപ്പിതരായ വ്യക്തികൾക്ക് നൽകിവരുന്ന പുരസ്കാരമാണിത്.

സിനിമ-സീരിയൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.ആർ. ചന്ദ്രന്റെയും സൈഫുന്നീസയുടെയും മകളായ അനു ചന്ദ്ര വിവിധ സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story