മെഡി.കോളജിൽ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം കാഴ്ചശക്തിയും പല്ലും നഷ്ടപ്പെട്ടതായി രോഗി. വെമ്പായം കൊഞ്ചിറ തീർഥം വീട്ടിൽ രാജേന്ദ്രനാണ് (53) പരാതിക്കാരൻ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇ.ഇൻ.ടി വിഭാഗത്തിൽ ചികിസതേടിയ ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തിയും ഒരുപല്ലും നഷ്ടപ്പെടാൻ ഇടയാക്കിയത് ചികിത്സ പിഴവാണെന്നാണ് ആരോപണം.
ചെവി വേദനയെതുടർന്ന് മേയ് പത്തിനാണ് രാജേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടിയത്. ചെവിയിൽ ഇയർ പായ്ക്ക് സ്ഥാപിച്ചെങ്ങിലും ഒരാഴ്ച കഴിഞ്ഞപ്പോൾ അസഹ്യമായ ചെവി വേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടു. വൈകാതെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും കണ്ണാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
കണ്ണാശുപത്രിയിൽ ഇദ്ദേഹത്തെ പരിശോധിച്ച ഡോക്റ്റർമാർ വിദഗ്ധ ചികിത്സ തേടണമെന്ന് ഉപദേശിച്ചു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എം.ആർ.ഐ സ്കാൻ പരിശോധനയിൽ ചെവിയിൽ നിക്ഷേപിച്ച ഇയർ പായ്ക്ക് കണ്ണിലേക്കുള്ള ഞരമ്പുകളെ ഞെരുക്കിയതായി കണ്ടെത്തി.
ജൂലൈ ഏഴിന് മെഡിക്കൽ കോളജിൽ ഇയർ പായ്ക്ക് നീക്കംചെയ്യുകയും ഇദ്ദേഹത്തിന് മൂക്ക്, കൊച്ചെവി എന്നിവിടങ്ങളിൽ നിന്നും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി പറയുന്നു. ഭയന്ന ഇദ്ദേഹം പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങി. വലത് കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇദ്ദേഹം മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി. എന്നാൽ സൂപ്രണ്ട് സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും രാജേന്ദ്രൻ ആരോപിച്ചു.
എന്നാൽ രോഗിക്ക് തുടര്‍ചികിത്സ സൗകര്യമൊരുക്കിയില്ലെന്നത് വാസ്തവവിരുദ്ധമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. തുടര്‍ചികിത്സക്ക് വരാനിരിക്കെയാണ് രോഗി ആരോപണവുമായി രംഗത്തെത്തിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

