ജില്ലയിൽ 145 വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സജ്ജം
text_fieldsവൈദ്യുതി ഭവനിൽ ആരംഭിച്ച ജില്ലതല വൈദ്യുതി വാഹന റീച്ചാർജിങ് സെൻററിന്റെ ഉദ്ഘാടനം
നിർവഹിച്ച ശേഷം മന്ത്രി ആൻറണി രാജു ഇലക്ട്രിക് സ്കൂട്ടറുകൾ നോക്കിക്കാണുന്നു
തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങള്‍ പ്രചാരം നേടുന്ന പശ്ചാത്തലത്തില്‍ കൂടുതൽ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കണമെന്ന് മന്ത്രി ആന്റണി രാജു. വൈദ്യുതി വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജിങ്ങില്‍ യാത്ര ചെയ്യാവുന്ന ദൂരം പരിമിതമാണ്. ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന വ്യാപകമായി കൂടുതല്‍ സ്റ്റേഷനുകള്‍ വേണം. കെ.എസ്.ഇ.ബി ഈ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന ജില്ലയില്‍ കെ.എസ്.ഇ.ബി നിർമിച്ച 145 വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ജി. സ്റ്റീഫന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡി.ആര്. അനില്‍, ബോർഡ് ഡയറക്ടര്‍മാരായ വി.ആര്. ഹരി, ആര്. സുകു, സിജി ജോസ്, ആര്. രാധാകൃഷ്ണന്, ഡോ. എസ്.ആര്. ആനന്ദ്, ചീഫ് എൻജിനീയര്‍ സജീവ് ജി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് 56 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും 1165 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളുമാണ് കെ.എസ്.ഇ.ബി നിർമിച്ചിട്ടുള്ളത്. പരുത്തിപ്പാറ, പട്ടം വൈദ്യുതി ഭവന്, നെയ്യാറ്റിന്‍കര, അവനവഞ്ചേരി എന്നിവിടങ്ങളിലാണ് ജില്ലയിലെ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

