ചേക്കുട്ടിപ്പാവകൾ ദേശീയശ്രദ്ധയിലേക്ക്
text_fieldsസ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാഴ്വസ്തുക്കളിൽ നിന്ന് നിർമിച്ച ചേക്കുട്ടിപ്പാവകളുമായി
വിതുര: വിതുര ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ പാഴ്വസ്തുക്കളിൽ നിന്ന് നിർമിച്ച അതിജീവനത്തിന്റെ ചേക്കുട്ടിപ്പാവകൾ ദേശീയ ശ്രദ്ധയിലേക്ക്.
എസ്.പി.സി പാഠ്യപദ്ധതിയുടെ ഭാഗമായ സ്കൂളിലെ സ്കിൽ ഹബിന്റെ നേതൃത്വത്തിലാണ് കാഡറ്റുകൾ ചേക്കുട്ടിപ്പാവകൾ തയാറാക്കിയത്.
ജില്ല ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർ സുജ സ്കൂളിൽ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തി.കേന്ദ്ര സർക്കാറിന്റെ സ്വച്ഛതാ ഹി സേവാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദേശീയ പോർട്ടലിലേക്ക് ചേക്കുട്ടിപ്പാവകളുടെ വിജയകഥ സംസ്ഥാന ശുചിത്വ മിഷൻ റിപ്പോർട്ട് ചെയ്യും.
കാഡറ്റുകൾ തയാറാക്കിയ നൂറുകണക്കിന് പാവകൾ വിൽപന നടത്തി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്കൂൾ പി.ടി.എക്ക് കൈമാറും.
കാർബൻ ന്യൂട്രൽ വിതുര കാമ്പയിനിന്റെ ഭാഗമായി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ സംഘടിപ്പിച്ചുവരുന്ന നിരവധി പ്രവർത്തനങ്ങളിലൊന്നാണ് ചേക്കുട്ടിപ്പാവ നിർമാണം.

