Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുപുറം ഫെസ്റ്റ്​;...

തിരുപുറം ഫെസ്റ്റ്​; ആഘോഷത്തിനായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്നു

text_fields
bookmark_border
തിരുപുറം ഫെസ്റ്റ്​; ആഘോഷത്തിനായി സ്ഥാപിച്ച താൽക്കാലിക പാലം തകർന്നു
cancel
camera_alt

തി​രു​പു​റം ഫെ​സ്റ്റി​നാ​യി നി​ർ​മി​ച്ച താ​ൽക്കാ​ലി​ക ന​ട​പ്പാ​ലം ത​ക​ർ​ന്ന നി​ല​യി​ൽ

പൂ​വാ​ർ: തി​രു​പു​റം പു​റു​ത്തി​വി​ള​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച താ​ൽ​കാ​ലി​ക ന​ട​പ്പാ​ലം ത​ക​ർ​ന്ന് പ​തി​നേ​ഴോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​പു​റം ജോ​യി (36), മു​ള്ളു​വി​ള സ​ന​ൽ (29), അ​യി​ര റീ​ജ (34), കു​ള​ത്തൂ​ർ ആ​തി​ര (30), പ​ത്ത​നാ​വി​ള ജ​യി​ൻ രാ​ജ് (46), ചാ​വ​ടി അ​നി​ൽ​കു​മാ​ർ (37) എ​ന്നി​വ​ർ നെ​യ്യാ​റ്റി​ൻ​ക​ര നിം​സി​ലും, കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​നി ലൈ​ല (42) തി​രു​വ​ന​ന്ത​പു​രം കിം​സി​ലും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ജ​യി​ൻ രാ​ജ്, ലൈ​ല എ​ന്നി​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. 10 പേ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

ക​ഴ​ക്കൂ​ട്ടം കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ൽ തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​റു​ത്തി​വി​ള ജ​ങ്ഷ​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗ്രൗ​ണ്ടി​ൽ ത​ടി ക​ക്ഷ​ണം കൊ​ണ്ട് നി​ർ​മി​ച്ച താ​ൽ​കാ​ലി​ക ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. പ്ര​ധാ​ന ക​വാ​ട​ത്തി​ൽ 40 രൂ​പ ടി​ക്ക​റ്റ് നി​ര​ക്കി​ൽ നി​ര​വ​ധി കാ​ഴ്ച്ക​ൾ ഒ​രു​ക്കി​യി​രു​ന്നു. അ​വി​ടെ നി​ന്ന് വാ​ട്ട​ർ ഫാ​ൾ​സ് കാ​ണു​ന്ന​തി​ന് ആ​ൾ​ക്കാ​രെ അ​ടു​ത്ത ഗ്രൗ​ണ്ടി​ലേ​യ്ക്ക് ക​ട​ത്തി​വി​ടാ​നാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

25ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ ആ​ളി​ന് 20 രൂ​പ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ആ​രം​ഭി​ച്ച വാ​ട്ട​ർ ഫാ​ൾ​സ് ഷോ ​മൂ​ന്നെ​ണ്ണം ക​ഴി​ഞ്ഞ് നാ​ലാ​മ​ത്തെ ഷോ ​തു​ട​ങ്ങാ​നു​ള്ള ആ​ളെ ക​യ​റ്റു​ന്ന​തി​ന് മു​മ്പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ൾ​ക്കാ​രെ പാ​ലം വ​ഴി ക​ട​ത്തി​വി​ട്ട ശേ​ഷം ഷോ ​കാ​ണാ​ൻ ക​സേ​ര​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഇ​രു​ന്ന​വ​ർ പാ​ല​ത്തി​ന് മു​ക​ളി​ൽ ക​യ​റി നി​ന്ന് ഫോ​ട്ടോ​യും വീ​ഡി​യോ​യും മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ തി​ക്കും തി​ര​ക്കും കൂ​ട്ടി​യ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. ന​ട​പ്പാ​ല​ത്തി​ന് മൂ​ന്ന് മീ​റ്റ​റോ​ളെ വീ​തി ഉ​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ല്ലാ​ത്ത​തും, നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. പാ​ലം ത​ക​ർ​ന്ന ഉ​ട​ൻ പ​രി​ക്കേ​റ്റ ആ​ൾ​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ക​ഴി​ഞ്ഞ 23നാ​ണ് തി​രു​പു​റം ഫെ​സ്റ്റ് എ​ന്ന പേ​രി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 31ന് ​സ​മാ​പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ്ര​ദേ​ശ​ത്തെ നാ​ല് ക​ലാ​കാ​യി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

അ​പ​ക​ട​സ്ഥ​ലം അ​ഡീ​ഷ​ണ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് അ​നി​ൽ ജോ​സ്, നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ അ​രു​ൺ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. ഫെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും, അ​നു​മ​തി​ക​ളും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ൽ സം​ഘാ​ട​ക സ​മി​തി വീ​ഴ്ച വ​രു​ത്തി​യോ എ​ന്ന​താ​ണ് അ​ന്വേ​ഷ​ണം. റി​പ്പോ​ർ​ട്ട് ക​ല​ക്ട​റു​മാ​യി ച​ർ​ച്ച ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റ് അ​നി​ൽ ജോ​സ് പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രെ പൂ​വാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thirupuram Fest
News Summary - Thirupuram Fest
Next Story