മോഷ്ടാവ് പിടിയിൽ
text_fieldsജോയി
തിരുവനന്തപുരം: പട്ടാപ്പകൽ അടഞ്ഞുകിടക്കുന്ന വീടുകള്‍, കടകൾ, അതിഥി തൊഴിലാളികളുടെ വീടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇ.ആർ. എ-54 കോളനിയിൽ ലക്ഷം വീട്ടിൽ പപ്പാ ജോയി എന്ന ജോയിയെയാണ് (48) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കവടിയാർ അർ.പി ലെയിനിൽ താമസിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ജോയി പിടിയിലായത്. പ്രതിക്കെതിരെ ഇത്തരത്തിലുള്ള നിരവധി കേസുകൾ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

