Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാമുകിയുടെ വീട്ടിൽ...

കാമുകിയുടെ വീട്ടിൽ നിന്ന്​ സ്വർണം മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കാമുകിയുടെ വീട്ടിൽ നിന്ന്​ സ്വർണം മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ
cancel
camera_alt

രാ​ജേ​ഷ്

വി​തു​ര: കാ​മു​കി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണം മോ​ഷ്​​ടി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. ഉ​ഴ​മ​ല​യ്ക്ക​ൽ വാ​ലൂ​ക്കോ​ണം സു​ഭ​ദ്രാ ഭ​വ​നി​ൽ രാ​ജേ​ഷ് (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വി​തു​ര അ​ടി​പ്പ​റ​മ്പി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് മോ​ഷ്​​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി​രു​ന്നു. ഗൃ​ഹ​നാ​ഥ​െൻറ മാ​താ​വ്​ ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ത​ന്നെ മോ​ഷ​ണ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്, വീ​ട്ടു​കാ​രെ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യും ഗൃ​ഹ​നാ​ഥ​യു​ടെ ഫോ​ൺ​കാ​ൾ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യു​മാ​ണ് യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ട്ട​ത്.

ഗൃ​ഹ​നാ​ഥ​യു​മാ​യി ഫോ​ൺ വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പ​ണം വാ​ങ്ങി​യി​രു​ന്നു. വാ​ഹ​നം വാ​ങ്ങാ​ൻ 10 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നു​പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ലെ സ്വ​ർ​ണ​ത്തി​െൻറ വി​വ​രം ഗൃ​ഹ​നാ​ഥ പ്ര​തി​യെ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ൽ പോ​യ ദി​വ​സം വി​വ​ര​മ​റി​യി​ക്കു​ക​യും പ്ര​തി സ്ഥ​ല​ത്തെ​ത്തി മോ​ഷ്​​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​തു​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ഐ എ​സ്.​എ​ൽ സു​ധീ​ഷ്, സി.​പി.​ഒ​മാ​രാ​യ നി​തി​ൻ, ശ​ര​ത്ത്, ഷി​ജു റോ​ബ​ർ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheftvithuraThiruvananthapuram News
Next Story