Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

അമ്പലത്തറയിലുംകൊഞ്ചിറവിളയിലും ക്ഷേത്രങ്ങളിൽ മോഷണം

text_fields
bookmark_border
അമ്പലത്തറയിലുംകൊഞ്ചിറവിളയിലും ക്ഷേത്രങ്ങളിൽ മോഷണം
cancel
camera_alt

1. മോ​ഷ​ണം ന​ട​ന്ന അ​മ്പ​ല​ത്ത​റ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

2. മോ​ഷ​ണം ന​ട​ന്ന അ​മ്പ​ല​ത്ത​റ ശി​വ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ അ​മ്പ​ല​ത്ത​റ​യി​ലും കൊ​ഞ്ചി​റ​വി​ള​യി​ലും ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം. 45 മി​ല്ലി ഗ്രാം ​സ്വ​ർ​ണ​പ്പൊ​ട്ടും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ടു. അ​മ്പ​ല​ത്ത​റ ശി​വ​ക്ഷേ​ത്ര​ത്തി​ലും കൊ​ഞ്ചി​റ​വി​ള ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്.

ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ്, ശി​വ​ന്റെ​യും മ​റ്റു ഉ​പ​ദേ​വ​ത​ക​ളു​ടെ​യും മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക വ​ഞ്ചി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് 10000 രൂ​പ​യോ​ളം ക​വ​ർ​ന്നു. പു​ല​ർ​ച്ചെ 12.15നും ​ഒ​ന്നി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ൻ വ​ന്ന പൂ​ജാ​രി​യും ജീ​വ​ന​ക്കാ​രു​മാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ക​ര​യോ​ഗം സെ​ക്ര​ട്ട​റി അ​മ്പ​ല​ത്ത​റ സ​തീ​ഷ് കു​മാ​ർ പൂ​ന്തു​റ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഡോ​ഗ് സ്‌​ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഒ​രു​ന​ട​യി​ലെ കാ​ണി​ക്ക​ക്കു​ടം പൊ​ളി​ച്ചു നോ​ട്ടു​ക​ൾ കൊ​ണ്ട് പോ​യി​ട്ടു​ണ്ട്. നാ​ണ​യ​ങ്ങ​ൾ കൊ​ണ്ട് പോ​കാ​ൻ സാ​ധി​ച്ചി​ല്ല. പ​ട്രോ​ളി​ങ് ഭാ​ഗ​മാ​യി പു​ല​ർ​ച്ചെ മൂ​ന്നി​ന് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ എ​ത്തി​യ​താ​യി പൊ​ലീ​സി​ന്റെ ബു​ക്കി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശി​വ​രാ​ത്രി ഉ​ത്സ​വ​വും പ്ര​തി​ഷ്ഠ ദി​ന​വും അ​ടു​ത്ത ആ​ഴ്ച​യി​ൽ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​മ്പ​ല​ത്തി​ൽ നി​ര​വ​ധി പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണം.

കൊ​ഞ്ചി​റ​വി​ള ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നും ര​ണ്ടി​നും ഇ​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ൽ അ​ധി​ക്ര​മി​ച്ച് ക​യ​റി മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45 മി​ല്ലി ഗ്രാ​മു​ള്ള സ്വ​ർ​ണ​പ്പൊ​ട്ടും കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2350 രൂ​പ, 17000 രൂ​പ വ​രു​ന്ന സാം​സ​ങ് ടാ​ബ് എ​ന്നി​വ​യും സെ​ക്യൂ​രി​റ്റി ജി​വ​ന​ക്കാ​ര​ന്റെ മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു. നാ​ഗ​ർ, യോ​ഗീ​ശ്വ​ര ന​ട​ക​ളി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ളു​ടെ പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഫോ​ർ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - theft case
Next Story