ശാസ്തവട്ടത്ത് വില്ലയിൽ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് മിന്നൽ ഫൈസൽ പിടിയിൽ
text_fieldsഫൈസൽ
മംഗലപുരം: ശാസ്തവട്ടത്തെ വില്ലയിൽ അതിക്രമിച്ചു കയറി സ്വർണവും ലാപ്ടോപ്പും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി പ്ലാവിള പുത്തൻവീട്ടിൽ ഫൈസൽ (25) ആണ് പിടിയിലായത്. ‘മിന്നൽ ഫൈസൽ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്തവട്ടത്തെ വില്ലയിൽനിന്ന് രണ്ട് ഗ്രാം സ്വർണനാണയവും ലാപ്ടോപ്പുമാണ് മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച വിരലടയാളം പരിശോധിച്ചതിൽ നിന്നാണ് പ്രതി ഫൈസലാണെന്ന് തിരിച്ചറിഞ്ഞത്.
ഇന്ന് പുലർച്ചെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ 2023ൽ ചിറയിൻകീഴിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

