Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൃശൂരില്‍ നിന്ന്​...

തൃശൂരില്‍ നിന്ന്​ ഓട്ടോ വിളിച്ച് തട്ടിപ്പ് നടത്തിയ ആള്‍ റിമാൻഡിൽ

text_fields
bookmark_border
തൃശൂരില്‍ നിന്ന്​ ഓട്ടോ വിളിച്ച് തട്ടിപ്പ് നടത്തിയ ആള്‍ റിമാൻഡിൽ
cancel

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ല്‍നി​ന്ന് തി​രു​വ​ന​ന്ത​പു​രം വ​രെ ഓ​ട്ടോ​യി​ല്‍ എ​ത്തി​യ​ശേ​ഷം പ​ണം ന​ല്‍കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ ത​മ്പാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍ക​ര ബ​ഥേ​ല്‍ ഹൗ​സി​ല്‍ നി​ഷാ​ദാ​ണ് (27)പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യു​ടെ കൂ​ലി​യും ക​ടം വാ​ങ്ങി​യ തു​ക​യും ഉ​ള്‍പ്പ​ടെ 7500 രൂ​പ ന​ല്‍കാ​തെ​യാ​ണ് ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ചാ​ല​ക്കു​ടി സ്വ​ദേ​ശി രേ​വ​ത് ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ഷാ​ദി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.

ജൂ​ൈ​ല 28നാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 10.30ഓ​ടെ അ​മ്മ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞാ​ണ്​ ഒാ​േ​ട്ടാ വി​ളി​ച്ച​ത്. ഫോ​ണി​ലൂ​ടെ ബ​ന്ധു​വാ​ണെ​ന്നു​പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളും പ​ണം ത​രാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ക​ത്തു​പോ​യി നോക്കി​യി​ട്ട് വ​രാ​മെ​ന്നു​പ​റ​ഞ്ഞ് മു​ങ്ങി.

നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഡീ​സ​ല​ടി​ക്കാ​ൻ പോ​ലും കാ​ശി​ല്ലാ​തെ വ​ല​ഞ്ഞ രേ​വ​തി​നെ ന​ഗ​ര​ത്തി​ലെ ചി​ല സു​മ​ന​സ്സു​ക​ളാ​ണ് പ​ണം ന​ൽ​കി സ​ഹാ​യി​ച്ച​ത്. തു​ട​ര്‍ന്ന്, സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. തു​ട​ര്‍ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrivandrumTheft Accuse
Next Story