Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പ്രണയംനടിച്ച്​ കടത്തിക്കൊണ്ടുപോയ യുവാവ്​ പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ പ്രണയംനടിച്ച്​ കടത്തിക്കൊണ്ടുപോയ യുവാവ്​ പിടിയിൽ
cancel
camera_alt

അ​ഖി​ൽ

വി​തു​ര: പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച്​ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ഫു​ഡ്‌ ഡെ​ലി​വ​റി ബോ​യ് പി​ടി​യി​ൽ. വ​ള്ള​ക്ക​ട​വ് മു​ക്കോ​ല​ക്ക​ൽ ഇ​ട​വി​ളാ​കം വീ​ട്ടി​ൽ​നി​ന്ന്​ ക​മ​ലേ​ശ്വ​രം ആ​ര്യ​ൻ​കു​ഴി റോ​ഡി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ഖി​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ര​ണ്ട് വ​ർ​ഷം മു​മ്പ് വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങ​ന്നൂ​രി​ലെ പെ​ൺ​കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് വി​വാ​ഹം ന​ട​ത്തി. ഇ​തി​ൽ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്. ഭാ​ര്യ​യും കു​ഞ്ഞു​മു​ള്ള വി​വ​രം മ​റ​ച്ചു​വെ​ച്ചാ​ണ് വി​തു​ര​യി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഓ​ൺ​ലൈ​ൻ വ​ഴി ആ​ഹാ​രം ബു​ക്ക്‌ ചെ​യ്യു​ന്ന​വ​രെ പി​ന്തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വി​തു​ര എ​സ്.​ഏ​ച്ച്.​ഒ എ​സ്. അ​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casekidnappingarrest
News Summary - The young man who kidnapped the girl on the pretense of love was arrested
Next Story