രണ്ടുവട്ടം കരൾ മാറ്റിെവച്ച യുവാവ് മരിച്ചു
text_fieldsസാഗർ
വട്ടിയൂർക്കാവ്: രണ്ടുവട്ടം കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. വട്ടിയൂർക്കാവ് മൂന്നാമ്മൂട് വാഴവിളാകം അശ്വതിയിൽ സാഗർ ആണ് (24) മരിച്ചത്.
2015ൽ കരൾരോഗബാധ കണ്ടെത്തിയതിനെതുടർന്ന് മാതാവിൽനിന്ന് കരൾ സ്വീകരിച്ചു. എന്നാൽ, ഈ കരൾ പ്രവർത്തനരഹിതമായി. കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാമത്തെ കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നിരീക്ഷണത്തിലിരിക്കെയാണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.
മരണകാരണം ഹൃദയാഘാതമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്ത് എത്തിച്ചു. എൻ. ജയചന്ദ്രൻനായർ- സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

