Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനശേഷം നാടുവിട്ട യുവാവിനെ അബൂദബിയിൽ നിന്ന് പിടികൂടി

text_fields
bookmark_border
ഇന്‍റർപോളിന്‍റെ സഹായത്തോടെയാണ് യു.എ.ഇയിൽ പോയി പ്രതിയെ പിടികൂടിയത്
arrest
cancel

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട യുവാവിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെ അബൂദബിയിൽനിന്ന് പിടികൂടി. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ (26) യാണ് കേരള പൊലീസ് യു.എ.ഇയിലെത്തി പിടികൂടിയത്.

തിരുവനന്തപുരം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിജുകുമാർ, പള്ളിക്കൽ ഐ.എസ്.എച്ച്.ഒ ശ്രീജേഷ്. വി.കെ, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യു.എ.ഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.

2018ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ഫെബിൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാളുകൾക്കുശേഷം യുവാവ് വിദേശത്ത് പോയി.

പെൺകുട്ടിക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാകുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവർ പൊലീസിന് വിവരം നൽകുകയുമായിരുന്നു.

തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാൾ വിദേശത്തേക്ക് കടന്നു. ഫെബിനെ നാട്ടിലേക്ക് വരുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man who escaped from the country after being tortured was caught from Abu Dhabi
Next Story