കിണറ്റില് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
text_fieldsപുളിമാത്ത് പേടികുളത്ത് കിണറ്റില് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു
വെഞ്ഞാറമൂട്: കിണറ്റില് കുടുങ്ങിയ ആളെ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുളിമാത്ത് പേടികുുളത്ത് കിണര് വൃത്തിയാക്കാനിറങ്ങുകയും പണി കഴിഞ്ഞപ്പോള് അവശനായി കരക്ക് കയറാനാകാതെ കുടുങ്ങിപ്പോവുകയും ചെയ്ത സന്തോഷ്കുമാറിനെയാണ് (53) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫിസര് ഷാഫി, ഫയര് ആൻഡ് റെസ്ക്യൂ ഓഫിസര്മാരായ അനൂപ്, ഷഫീക്, മുനീര്, ശരത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

