കിണർ ഇടിഞ്ഞ് വീണ് അപകടത്തിൽപ്പെട്ട താെഴിലാളിയെ രക്ഷപ്പെടുത്തി
text_fieldsപോത്തൻകോട് : ചേങ്കോട്ടുകോണം മഠവൂർപ്പാറക്ക് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടിഞ്ഞ് വീണ്തൊഴിലാളി അപകടത്തിൽപ്പെട്ടു. സ്വാമിയാർ മഠം നാറാണത്ത് വീട്ടിൽ സന്തോഷ് (45 ) ആണ് അപകടത്തിൽപ്പെട്ടത്. കിണറിൽ ഇറങ്ങി വൃത്തിയാക്കുന്ന തിനിടെ കിണറിന്റെ ഉൾഭാഗം ഇടിഞ്ഞ് സന്തോഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴുത്തറ്റം മണ്ണ് മൂടി അപകടാവസ്ഥയിലായതിനെ തുടർന്ന് കഴക്കൂട്ടം, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർ ഫോയ്സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു.ട്രൈപോഡിന്റയും റോപ്പിന്റെയും സേഫ്റ്റിബെൽറ്റിന്റെയും സഹായത്തോടെ അപകടം നിറഞ്ഞ കിണറ്റിനുള്ളിൽ ഇറങ്ങി മൺവെട്ടി, പിക്കാസ്, ചിരട്ട, മേസ്തിരി കരണ്ടി തുടങ്ങിയവ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് സന്തോഷിന്റെ ദേഹത്ത് മൂടി കിടന്ന മണ്ണ് മാറ്റി അയാളെ രക്ഷപ്പെടുത്തി കിണറിന് പുറത്തെത്തിക്കുകയായിരുന്നു.
ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഉമേഷാണ് കിണറിനുള്ളിൽ ഇറങ്ങിയത്. സ്റ്റേഷൻ ഓഫീസർമാരായ ഗോപകുമാർ, നിതിൻരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേഷ് കുമാർ, ജി എസ് .ഷാജി, ബൈജു ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷൈൻ ബോസ്, രാഹുൽ, ജിതിൻ, സന്തോഷ്, അജേഷ്, രതീഷ്, ജീവൻ, സജിത്ത്, ബിജു,ഷഫീഖ് ഇ.ശിവകുമാർ,ഷഫീഖ് ജെ.സുരേഷ്, ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

