നെടുമങ്ങാട് നഗരമധ്യത്തിലെ മതിലുകൾ വർണാഭമാകുന്നു
text_fieldsനെടുമങ്ങാട്: പോസ്റ്ററുകൾ പതിച്ച് നാശമാക്കിയ നെടുമങ്ങാട് നഗരമധ്യത്തിലെ മതിലുകളില്‍ ഇപ്പോള്‍ തെളിയുന്നത് ശുചിത്വബോധത്തിെൻറ പാഠങ്ങള്‍.
നെടുമങ്ങാട് കോടതിയുടെ കൂറ്റന്‍ മതിലുകളിലാണ് നഗരസഭയുടെ പ്രത്യേകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്നത്. രണ്ടുമാസം മുമ്പ് തുടങ്ങിയ ചിത്രരചന മുക്കാല്‍ഭാഗം പിന്നിട്ടു. വെള്ളയടിച്ച് വൃത്തിയാക്കിയ ചുവരില്‍ പെയിൻറ് ഉപയോഗിച്ച് മൂന്നുപേര്‍ ചേര്‍ന്നാണ് ചിത്രം വരയ്ക്കുന്നത്.
നഗരസഭ ശുചിത്വബോധ നിലവാരത്തിലേക്ക് മാറുന്നതിെൻറ രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായാണ് കോടതിയുടെ ചുവരുകള്‍ ചിത്രങ്ങള്‍ കൊണ്ട് വര്‍ണാഭമാക്കുന്നത്.
മാലിന്യമുക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കി 25 ലധികം ചിത്രങ്ങളാണ് ഇവിടെ വരയ്ക്കുന്നത്. ചുവര്‍ചിത്രരചനയില്‍ പ്രാവീണ്യം നേടിയ ചിത്രാമനേഷ്, ബിജു അഴീക്കോട്, മായ എന്നിവര്‍ ചേര്‍ന്നാണ് 110-അടി നീളമുള്ള ചുവരില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഒരുമാസത്തിനുള്ളില്‍ ചിത്രരചന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

