വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
text_fieldsമെഡിക്കൽ കോളജ് : ഒരുമിച്ച് ജീവിക്കാനുറപ്പിച്ച് 17 കാരിയെ തട്ടിക്കൊണ്ടു പോയ ട്യൂഷൻ അധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം സ്വദേശിയാണ് അറസ്റ്റിലായത്. 22 കാരിയാണ് തട്ടികൊണ്ടുപോകാൻ ഉത്താശ ചെയ്ത ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയായ 24 കാരനെയും അറസ്റ്റിലായിട്ടുണ്ട്.
മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന 17കാരിക്ക് ഇവർ മുമ്പ് ട്യൂഷനെടുത്തിട്ടുണ്ട്. യുവതിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസ്സുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയാണ്. പെൺകുട്ടിക്ക് 18 വയസ്സായാൽ ഒന്നിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തൽക്കാലം രക്ഷിതാക്കൾക്കൊപ്പം പോകാൻ പൊലീസ് നിർദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.

