യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ
text_fieldsആകാശ്
തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയെ പൊലീസ് പിടികൂടി. തിരുമല പുന്നയ്ക്കാമുകൾ പ്ലാവിള വീട്ടിൽ ബോഗൻ എന്ന ആകാശിനെ (21) യാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10ന് രാത്രിയാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഒളിവിൽ പോയ പ്രതി ആകാശ്, പൂജപ്പുരയിലെ വസതിയിലെത്തിയതായുള്ള രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിൽ ഫോർട്ട് എ.സി.പി ഷാജിയുടെ നിർദേശാനുസരണം ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, പൂജപ്പുര എസ്.ഐ യുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം അംഗങ്ങളും അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി കോളിയൂർ സ്വദേശി അജിത്തിനെ (22) പൊലീസ് നേരത്തേ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

