Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്കനെ കുത്തിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
മധ്യവയസ്കനെ കുത്തിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
cancel
camera_alt

ര​തീ​ഷ്

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്ന മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പാലപ്പൂര്, പൊറ്റവിള വീട്ടിൽ രതീഷ് എന്ന മുള്ളനെ(41)യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈറോഡ് കോളനി കളത്തിൽ വീട്ടിൽ മധുവി(54)നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

നവംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മധുവും സുഹൃത്തായ രതീഷും മറ്റ് രണ്ട് പേരും ചേർന്ന് ഈറോഡ് കോളനിയിലുള്ള വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കെ പെെട്ടന്നുണ്ടായ തർക്കത്തിൽ മധുവിനെ കുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് മധുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രതീഷ് ഒളിവിൽ പോകുകയായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പടികൂടിയത്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ഹരിലാലിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, സി.പി.ഒമാരായ രഞ്ജിത്ത്, ബിമൽ മിത്ര, അനിൽകുമാർ, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The suspect who tried to stab a middle-aged man to death was arrested
Next Story