Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡി. കോളജിലെ...

മെഡി. കോളജിലെ സര്‍ജിക്കല്‍ ഐ.സി.യു പ്രവര്‍ത്തനസജ്ജമായില്ല

text_fields
bookmark_border
മെഡി. കോളജിലെ സര്‍ജിക്കല്‍ ഐ.സി.യു പ്രവര്‍ത്തനസജ്ജമായില്ല
cancel
camera_alt

1. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ താ​ല്‍ക്കാ​ലി​ക ഐ.​സി.​യു​വി​ൽ കി​ട​ക്ക​ക​ള്‍ തു​ണി​കെ​ട്ടി മ​റ​ച്ചി​രി​ക്കു​ന്നു 2. താ​ല്‍ക്കാ​ലി​ക ഐ.​സി.​യു

കെ​ട്ടി​ട​ത്തി​ല്‍ കി​ട​ക്ക​ക​ള്‍ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു

മെ​ഡി​ക്ക​ൽ കോ​ള​ജ്: തീ​പി​ടി​ത്ത​മു​ണ്ടാ​യി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍ജി​ക്ക​ല്‍ ഐ.​സി.​യു പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യി​ല്ല. തു​ണി കെ​ട്ടി​മ​റ​ച്ചാ​ണ് ത​ൽ​ക്കാ​ലി​ക ഐ.​സി.​യു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ർ​ച്ച് 17ന് ​രാ​വി​ലെ 9.30നാ​യി​രു​ന്നു സ​ര്‍ജി​ക്ക​ല്‍ ഐ.​സി.​യു​വി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ ര​ണ്ടാം നി​ല​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സ​ര്‍ജ​റി ഐ.​സി.​യു​വി​ല്‍ വെ​ന്റി​ലേ​റ്റ​ര്‍ മെ​ഷീ​നി​ൽ​നി​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി. ജീ​വ​ന​ക്കാ​ര്‍ രോ​ഗി​ക​ളെ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് മാ​റ്റി. രോ​ഗി​ക​ളു​ടെ കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍പ്പെ​ടെ​യാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

സം​വ​ഭം ന​ട​ന്ന​യു​ട​ന്‍ ചാ​ക്ക, തി​രു​വ​ന​ന്ത​പു​രം നി​ല​യ​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ യൂ​നി​റ്റ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സും എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തു​ട​ര്‍ന്ന് രോ​ഗി​ക​ളെ ഗ്രൗ​ണ്ട് ​േഫ്ലാ​റി​ലു​ള​ള ജി​റി​യാ​ട്രി​ക്, 7, 8 വാ​ര്‍ഡു​ക​ളി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ശേ​ഷം വേ​ണ്ട​ത്ര സ​മ​യം കി​ട്ടി​യി​ട്ടും ഐ.​സി.​യു പൂ​ർ​വ​സ്ഥി​തി​യി​ൽ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കി​യി​ല്ല. 36 രോ​ഗി​ക​ളെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​ത്.

ഇ​വ​രി​ൽ ചി​ല​രു​ള്‍പ്പെ​ടെ​യാ​ണ് താ​ല്‍ക്കാ​ലി​ക ഐ.​സി.​യു​വി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ചി​ല രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ നി​ര്‍ബ​ന്ധ​പൂ​ർ​വം ഡി​സ്ചാ​ർ​ജ് ചെ​യ്ത് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ വേ​ള​യി​ല്‍ രോ​ഗി​ക​ളെ എ​ത്ര​യും വേ​ഗം ഐ.​സി.​യു പു​ന​സ്ഥാ​പി​ച്ച് അ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക ഐ.​സി.​യു കെ​ട്ടി​ട​ത്തി​ല്‍ കി​ട​ക്ക​ക​ള്‍ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നും ഇ​തി​നു ത​ങ്ങ​ള്‍ ആ​രോ​ടാ​ണ് പ​രാ​തി​പ്പെ​ടേ​ണ്ട​തെ​ന്നു​മാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ചോ​ദി​ക്കു​ന്ന​ത്.

2021 മേ​യി​ല്‍ അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ഭ്യ​ര്‍ത്ഥ​ന പ്ര​കാ​രം സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍ഡി​ലെ വി​ദ​ഗ്ധ സം​ഘം സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ ഐ.​എ​ന്‍.​എ​സ് വെ​ണ്ടു​രു​ത്തി​യി​ലെ​യും ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ളും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഐ.​സി.​യു​ക​ളി​ല്‍ ഓ​ക്സി​ജ​ന്‍ ലൈ​നു​ക​ള്‍ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നു​ള്ള സാ​ധ്യ​ത എ​ടു​ത്തു​പ​റ​ഞ്ഞ സം​ഘം അ​തു നേ​രി​ടു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വു​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ഗ്നി​ബാ​ധ​യി​ലേ​ക്ക് വ​ഴി​വെ​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICUSystem FailureoperationalGovernment Medical College
News Summary - The surgical ICU at the medical college is not operational
Next Story