Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനകീയ ഹോട്ടലിന്‍റെ...

ജനകീയ ഹോട്ടലിന്‍റെ വൈദ്യുതി വിച്ഛേദിച്ചത് ജീവനക്കാർ അറിയിച്ചില്ല, പരിശോധിക്കും -മേയർ

text_fields
bookmark_border
ജനകീയ ഹോട്ടലിന്‍റെ വൈദ്യുതി വിച്ഛേദിച്ചത് ജീവനക്കാർ അറിയിച്ചില്ല, പരിശോധിക്കും -മേയർ
cancel
camera_alt

വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ലെ​ന്ന് കാ​ണി​ച്ച് ഹോ​ട്ട​ലി​ന് മു​ന്നി​ൽ വ​നി​ത​ജീ​വ​ന​ക്കാ​ർ സ്ഥാ​പി​ച്ച ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി​ബി​ൽ അ​ട​ക്കാ​ത്ത​തി​ന്​ ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വി​ച്ഛേ​ദി​ച്ച​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. വൈ​ദ്യു​തി ബി​ൽ കു​ടി​ശ്ശി​ക സം​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രോ മ​റ്റ് അ​ധി​കൃ​ത​രോ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം താ​ന​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ല്ല.

വെ​ള്ളി​യാ​ഴ്ച ഫ്യൂ​സ് ഊ​രി​ക്കൊ​ണ്ടു​പോ​യി​ട്ടും ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം താ​ൻ അ​റി​യു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. കോ​ർ​പ​റേ​ഷ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളൊ​ന്നാ​ണ് എ​സ്.​എം.​വി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​ക​ളി​ന്മേ​ൽ അ​നു​ഭാ​വ പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ച​ത്. വൈ​ദ്യു​തി ബി​ൽ കെ.​എ​സ്.​ഇ.​ബി ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കൈ​മാ​റു​ന്ന​ത്. ബി​ൽ ജീ​വ​ന​ക്കാ​ർ അ​ട​ച്ചാ​ലും കോ​ർ​പ​റേ​ഷ​ൻ റീ​ഇം​ബേ​ഴ്സ്​ ചെ​യ്യു​ക​യാ​ണ് പ​തി​വ്.

തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​സ്.​എം.​വി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്.

വി​ധ​വ​ക​ള​ട​ക്കം 10 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ഹോ​ട്ട​ലി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ. വെ​ള്ളി​യാ​ഴ്ച 12,000 രൂ​പ കു​ടി​ശ്ശി​ക ഉ​ണ്ടെ​ന്ന് കാ​ണി​ച്ച് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഫ്യൂ​സ് ഊ​രി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം ഉ​ച്ച​യൂ​ണാ​ണ് 20 രൂ​പ​ക്ക് ഇ​വി​ടെ​നി​ന്ന്​ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power supplycutjanakeeya hotel
News Summary - The staff did not inform about the power cut of the janakeeya hotel-it will be investigate- Mayor
Next Story