ആകാശയാനം ഇനി തീൻമുറി
text_fieldsഎയര്‍ബസ്-എ 320 നെ പാർട്സുകളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നു
ശംഖുംമുഖം: മുപ്പത് വര്‍ഷത്തോളം ആകാശത്ത് പറന്ന എയര്‍ബസ്-എ 320 ഇനി ഭക്ഷണപ്രേമികളുടെ റസ്റ്റാറന്‍റായി മാറും. മുപ്പത് വര്‍ഷത്തോളം തിരുവനന്തപുരം-മുംബൈ-ഡല്‍ഹി സെക്ടറുകളിലും ഗൾഫ് സെക്ടറിലും യാത്രക്കാരുമായി പറന്ന, ഫ്രാന്‍സില്‍ നിർമിച്ച വിമാനമായ എയര്‍ബസ്-എ 320 റോഡ് മാർഗം ഹൈദരാബാദിലേക്ക് പോകും.
നാല് ട്രെയിലറുകളിലായി വിമാനത്തിനെ വിവിധ പാർട്സുകളാക്കിയാണ് കൊണ്ടുപോയത്. 2018 ഒക്ടോബറിലാണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് 186 യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അവസാനമായി പറന്നിറങ്ങിയത്. കാലാവധി കഴിഞ്ഞതിനാല്‍ വിമാനത്തെ ഹാങ്ങര്‍ യൂനിറ്റിന്‍റെ സമീപത്തെ മൂലയിലേക്ക് ഒതുക്കി.
പിന്നീട് നാല് കൊല്ലത്തോളം എൻജിനീയറിങ് വിദ്യാർഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരുകയായിരുന്നു. ഇനി ഉപയോഗിക്കാനാകില്ലെന്ന് കണ്ടതോടെ ആക്രി വിലക്ക് വില്‍ക്കാന്‍ എ.ഐ എന്‍ജീനിയറിങ് ലിമിറ്റഡ് തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ലേലത്തില്‍ പങ്കെടുത്ത ഹൈദരാബാദ് സ്വദേശിയ ജോഗിന്ദര്‍സിങ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദില്‍ എത്തിച്ചശേഷം കൂടുതല്‍ നവീകരങ്ങള്‍ നടത്തി റെസ്റ്റാറന്‍റാക്കി മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

