പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ പൊലീസ് പിടികൂടി. അരുവിക്കര കളത്തറ ചിത്തിര വീട്ടിൽ അനിൽകുമാറിനെയാണ് (50) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ജനുവരിയിലായിരുന്നു സംഭവം.
ഒന്നാം പ്രതിയായ അരുവിക്കര കളത്തറ അശ്വതി ഭവനിൽ അഖിൽ രണ്ടാം പ്രതി അനിൽകുമാറിെൻറ ആട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി പാലോടുള്ള ആളൊഴിഞ്ഞ വീട്ടിൽെവച്ച് പീഡിപ്പിക്കുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി അഖിലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അനിൽകുമാറിനെ ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐ രതീഷ്, സി.പി.ഒമാരായ ബിജുകുമാർ, ജയദേവൻ, രഞ്ജിത്, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

