Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെന്നൂരിൽ ഇരപിടിക്കാനായി നാട്ടിലിറങ്ങിയ പെരുമ്പാമ്പ് ഭീതിപരത്തി

text_fields
bookmark_border
തെന്നൂർ ഗവ എൽ.പി സ്കൂളിന് സമീപം കാളിയാം കുന്നിലാണ് സംഭവം
തെന്നൂരിൽ ഇരപിടിക്കാനായി നാട്ടിലിറങ്ങിയ പെരുമ്പാമ്പ് ഭീതിപരത്തി
cancel
camera_alt

തെന്നൂർ കാളിയാം കുന്നിൽ നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നു

തെന്നൂർ: ഇരപിടിക്കാനായി നാട്ടിലിറങ്ങിയ പെരുമ്പാമ്പ് നാട്ടുകാർക്കിടയിൽ ഭീതിപരത്തി.തെന്നൂർ ഗവ എൽ.പി സ്കൂളിന് സമീപം കാളിയാം കുന്നിലാണ് സംഭവം. പ്രദേശവാസിയായ കൂപ്പിക്കട മൂസായുടെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.


പുല്ല് ചെത്താനായി അയൽവാസിയായ സുഭാഷ് പറമ്പിലെത്തിയപ്പോഴാണ് 30 കിലോയോളം വരുന്ന കൂറ്റർ പെരുമ്പിമ്പിനെ കണ്ടത്. ഇയാൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. എല്ലാവരും ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പാ​ലോട് ഫോറസ്റ്റ് അധികൃതർക്ക് പാമ്പിനെ കൈമാറി.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story