Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ ഡ്രൈവറേയും കണ്ടക്ടറേയും മറ്റൊരു ബസ്​ ഡ്രൈവറും സംഘവും മർദിച്ചു

text_fields
bookmark_border
attacking
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ്​ ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ന്റെ ഡ്രൈ​വ​റും സം​ഘ​വും ചേ​ർ​ന്ന്​ മ​ർ​ദി​ച്ചു. വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം തെ​റ്റാ​തെ ഒ​തു​ക്കി നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. വൈ​കി​ട്ട് 4.40 ഓ​ടെ പാ​ള​യം സ്റ്റാ​ച്യു റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ക്ര​മി​ക​ൾ ബ​സി​ൽ നി​ന്ന്​ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

ബ​സ് ച​ന്ദ്ര എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യ ഉ​ള്ളൂ​ർ സ്വ​ദേ​ശി അ​ഭി​ജി​ത്(31), ക​ണ്ട​ക്ട​ർ ഉ​ള്ളൂ​ർ സ്വേ​ദേ​ശി സ​ന്തോ​ഷ്‌​കു​മാ​ർ(42) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് ഈ ​ബ​സി​ൽ ത​ട്ടി​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ​ഞ്ചി​യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ത്തി​ലാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. പെ​ർ​മി​റ്റി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ​യും സ​മ​യം തെ​റ്റി​ച്ചു​മാ​ണ് ഇ​ടി​ച്ച ബ​സ് സ​ർ​വി​സ് ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ സ​ഹി​ത​മാ​ണ് ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conductorprivate busdriverattack
News Summary - The private bus driver and conductor were beaten up by another bus driver and his gang
Next Story