വീട്ടിൽ നിന്ന് മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: ആനയറ കല്ലുംമൂട്ടിലെ വീട്ടിൽനിന്ന് മൊബൈൽ മോഷ്ടിച്ച പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നെടുമങ്ങാട് മഞ്ച പേരുമല നാരകത്തിൻവിള പുത്തൻവീട്ടിൽ ഗണേശിനെ (36) യാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് മോഷണം. ആനയറ കല്ലുമ്മൂട്ടിൽ വിജിത്തിന്റെ വീട്ടിൽ ജനാലക്കു സമീപം സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോണാണ് മോഷണം പോയത്.
പരാതി ലഭിച്ചയുടനെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷണ മൊബൈൽ പൊലീസ് കണ്ടെടുത്തു. പേട്ട എസ്.ഐ സുനിൽ, സി.പി.ഒ മാരായ സനൽ, പ്രതീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുൾപ്പെടെ അഞ്ച് കേസുകൾ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

