Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരദേശത്തുള്ളവരുടെ...

തീരദേശത്തുള്ളവരുടെ ദുരിതങ്ങൾ മഴക്കൊപ്പം ആവർത്തിക്കുന്നു

text_fields
bookmark_border
valiyathura
cancel
camera_alt

ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് പൂന്തുറ സെൻറ്​ തോമസ് സ്കൂളിലേക്ക് താമസം മാറ്റിയവർ

വലിയതുറ: 'സൗജന്യറേഷനും ദുരിതംപേറുന്ന ക്യാമ്പുകളും വേണ്ട, പറക്കമുറ്റാത്ത കൈക്കുഞ്ഞുങ്ങളുമായി ഭയം കൂടാതെ അന്തിയുറങ്ങാനുള്ള ശാശ്വതപരിഹാരം മാത്രം മതി' ^കടലാക്രമണത്തില്‍ വീടുകളും സ്വരുക്കൂട്ടി ​െവച്ച സമ്പാദ്യങ്ങളും നഷ്​ടമായവരുടെ ആത്മരോദനമാണിത്​.

മാറിമാറി വരുന്ന ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പലതവണ വിലപിച്ചെങ്കിലും പരിഹാരം ഇനിയും അകലെയാണ്. നൂറിലധികം കുടംബങ്ങളാണ് തീരദേശത്തെ നിരവധി ദുരിതാശ്വാസക്യാമ്പുകളിലുള്ളത്. ഇവരിൽ നിരവധി വർഷങ്ങളായി അഭയാർഥികളായി കഴിയുന്നവരുമുണ്ട്​. ഓരോ കടലാക്രമണങ്ങളും തീരത്ത് ദുരിതം വിതക്കുമ്പോള്‍ ഇല്ലാതാകുന്നത് ഇവരുടെ സ്വപ്​നങ്ങളും ജീവിതങ്ങളുമാണ്. കടലാക്രമണം തീരുന്നതോടെ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടും. പിന്നീട് എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ് നിരവധി കുടുംബങ്ങള്‍.

വലിയതുറയിലെ നാലെണ്ണത്തിന്​ പുറ​െമ ഇത്തവണ തീരദേശത്ത് അഞ്ച് ക്യാമ്പുകള്‍ കൂടി തുറന്നെങ്കിലും ഇതില്‍ ഒന്നില്‍പോലും അടിസ്ഥാനസൗകര്യങ്ങളോ കുടിവെള്ള സംവിധാനങ്ങളോ ഇ​െല്ലന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു. ചിലര്‍ ബന്ധുവീടുകളില്‍ അഭയം തേടി.

സാമൂഹികഅകലമില്ലാതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരെ കൂട്ടമായി തൊട്ടടുത്ത സ്കൂളുകളിലേക്കും ഗോഡൗണുകളിലേക്കുമാണ്​ തല്‍ക്കാലം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ മാസ്​ക്കുകള്‍ പോലും നൽകിയിട്ടില്ല. കുട്ടികള്‍ക്ക് പനിയുൾപ്പെടെയുള്ള അസുഖങ്ങള്‍ പിടിപെ​െട്ടങ്കിലും ക്യാമ്പില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്താന്‍ തയാറായിട്ടില്ല.

വിഴിഞ്ഞം തുറമുഖത്തി​െൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണം പൂന്തുറ മുതല്‍ വേളി വരെയുള്ള ഭാഗത്ത് ഇനിയും ശക്തമായ കടലാക്രമണം ഉണ്ടാകുമെന്നും കൂടുതലായി തീരം നഷ്​ടപ്പെടുമെന്നും മത്സ്യത്തൊഴിലാളികള്‍ ഭയപെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miseryCoastal
News Summary - The misery of the coastal people repeats itself with the rains
Next Story