Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ടിരിപ്പുകാരെ...

കൂട്ടിരിപ്പുകാരെ മെഡിക്കൽകോളജ് ട്രാഫിക് വാർഡന്മാർ മർദ്ദിച്ചു

text_fields
bookmark_border
കൂട്ടിരിപ്പുകാരെ മെഡിക്കൽകോളജ് ട്രാഫിക് വാർഡന്മാർ മർദ്ദിച്ചു
cancel
camera_alt

വാർഡന്മാർ മർദ്ദിക്കുന്ന ദൃശ്യം

തിരുവനന്തപുരം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ കൂ​ട്ടി​രി​പ്പു​കാ​രാ​യ ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ട്രാ​ഫി​ക് വാ​ർ​ഡ​ൻ​മാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ​യാ​ണ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റു​ടെ മു​റി​ക്ക് സ​മീ​പം ​െവ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് കൂ​ട്ടു​വ​ന്ന​വ​രാ​ണ് ഇ​വ​ർ. പു​റ​ത്തു​പോ​യി വ​ന്ന ഇ​വ​ർ ഒ.​പി ക​വാ​ട​ത്തി​ലൂ​ടെ ആ​ശു​പ​ത്രി​ക്ക് അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കൂ​ടു​ത​ൽ ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​ർ എ​ത്തി ഇ​വ​രെ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റു​ടെ മു​റി​ക്ക് സ​മീ​പം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​സേ​ര​യി​ൽ ഇ​രു​ത്തി​യാ​ണ് മു​തു​ക​ത്തും ദേ​ഹ​ത്തും ഉ​ൾ​പ്പെ​ടെ മ​ർ​ദി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യു​മാ​യി ആ​രും എ​ത്തി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രും പ്ര​കോ​പ​ന​പ​ര​മാ​യി വാ​ർ​ഡ​ൻ​മാ​രോ​ട് ത​ട്ടി​ക്ക​യ​റി​യെ​ന്നാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksmedical collegebystanders
News Summary - The medical college traffic wardens attacked the bystanders
Next Story