കിറ്റിലെ മാസ്ക് മോശം; റിപ്പോർട്ട് തേടിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണംചെയ്ത സൗജന്യ കിറ്റുകളിലെ ഖാദി മാസ്ക്കുകൾ നിലവാരം കുറഞ്ഞതാണെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി. രാജീവ്. ആകെ 1.69 കോടി മാസ്ക്കുകളാണ് സപ്ലൈകോ വഴി വിതരണം ചെയ്തത്.
ഇതിൽ 1.02 കോടി മാസ്ക്കുകൾ ഖാദി ഗ്രാമവ്യവസായ ബോർഡ് നിർമിച്ചതാണ്. 10.57 ലക്ഷം കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളിൽ നിന്നും 56.57 ലക്ഷം കേരളത്തിന് പുറത്ത് ഖാദി കമീഷെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും വാങ്ങിയവയാണ്. മാസ്ക്കിെൻറ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന നടത്തിയിട്ടില്ല. ഖാദി മാസ്ക് വാങ്ങിയതിൽ അഴിമതി ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

