ഭാര്യയെ തീകൊളുത്തി കൊന്നയാൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്
text_fieldsഅട്ടപ്പൻ
തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും. മടവൂർ സീമന്തപുരം മയിലാടും പൊയ്കയിൽവീട്ടിൽ അമ്പിളിയെയാണ്(33) 2017 ഫെബ്രുവരി 10ന് ഭർത്താവ് നഗരൂർ വെള്ളല്ലൂർ ചരുവിളവീട്ടിൽ അട്ടപ്പൻ എന്ന അജി പെട്രോൾ ഒഴിച്ച് തീകൊളുത്തികൊന്നത്.
മാനസികവും ശാരീരികവുമായ പീഡനം മൂലം അജിയുമായി അകന്ന് കഴിയുകയുകയായിരുന്നു അമ്പിളി. എന്നാൽ ഇയാൾ ഉപദ്രവം തുടർന്നതോടെ അജിക്കെതിരെ അമ്പിളി പൊലീസിൽ പരാതി നൽകി. ഇതേതുടർന്നുള്ള വൈരാഗ്യത്തിൽ കൂട്ടുകാരിയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളിയെ പുലർച്ച വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ മുറ്റത്തുെവച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അമ്പിളി മരണപ്പെട്ടു. പ്രതി പിഴ ഒടുക്കുകയാണെങ്കിൽ തുക മരണപ്പെട്ട അമ്പിളിയുടെ രണ്ട് മക്കൾക്കും തുല്യമായി വീതിക്കാൻ കോടതി വിധിച്ചു.

