Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
വിപിൻ
Listen to this Article
വർക്കല: പാപനാശത്ത് യുവതിയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ. വർക്കല ചെറുകുന്നം വികാസ് ഭവനിൽ വിപിൻ (39) ആണ് അറസ്റ്റിലായത്. സംഘം ചേർന്ന് എത്തിയ പ്രതി യുവതിയോട് അശ്ലീലമായി സംസാരിക്കുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിച്ച യുവതി ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയുടെ പിടിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളും, ടൂറിസം പൊലീസും ചേർന്നാണ് കീഴടക്കിയത്. വർക്കല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

