Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത ഹോസ്റ്റലിന്​...

വനിത ഹോസ്റ്റലിന്​ മുന്നിൽ നഗ്​നത പ്രദർശനം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
police arrest
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ വ​നി​ത ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​ട​കം​പ​ള്ളി സ്വ​ദേ​ശി പ്ര​കാ​ശ​നെ​യാ​ണ് മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി.​എം.​ജി​ക്ക്​ സ​മീ​പ​മു​ള്ള ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ്​ ഈ ​സം​ഭ​വ​വു​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നും ശു​ചി​മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നു​മാ​യി മ്യൂ​സി​യം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു​പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

കോ​ട്ട​ൺ​ഹി​ല്ലി​ന്​ സ​മീ​പ​ത്തെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന്​ മു​ന്നി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശം ന​ട​ത്തി​യ ഓ​ട്ടോ​ഡ്രൈ​വ​ർ മു​ത്തു​രാ​ജി​നെ​യും ശാ​സ്ത​മം​ഗ​ലം ശ്രീ​രം​ഗം ലെ​യ്നി​ലെ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി മേ​ഴ്സി​ൻ ജോ​സി​നെ​യും നാ​ട്ടു​കാ​രാ​ണ്​ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens hostelarrestNudity showThiruvananthapuram News
News Summary - The man who exhibited nudity in front of the women's hostel was arrested
Next Story