മാരക ലഹരിമരുന്നുകൾ കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
text_fieldsഅൽ അമീൻ
പള്ളിക്കൽ: മാരക ലഹരി മരുന്നായ എം.ഡി.എം.എ കേരളത്തിലേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നാവായിക്കുളം 28ാം മൈൽ ചരുവിള വീട്ടിൽ അൽ അമീനാണ് (26) അറസ്റ്റിലായത്. ഇയാൾ ലഹരി വസ്തുക്കൾ പതിവായി വിൽപനക്കെത്തിച്ചു കൊടുത്തിരുന്ന നാവായിക്കുളം സ്വദേശിയായ അഖിൽ കൃഷ്ണനെ ലഹരി വസ്തുക്കളുമായി 10 മാസം മുൻപ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ചുവരവെയാണ് അൽ അമീനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ബംഗളൂരുവിൽനിന്നാണ് ഇയാൾ ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജേഷ്, എസ്.ഐ സഹിൽ, ഡാൻസാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാർ, വിനീഷ്, സുനിൽ രാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

