Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോത്തൻകോട് ഡിവിഷൻ...

പോത്തൻകോട് ഡിവിഷൻ നിലനിർത്തി എൽ.ഡി.എഫ്; വിജയം 1630 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്

text_fields
bookmark_border
പോത്തൻകോട് ഡിവിഷൻ നിലനിർത്തി എൽ.ഡി.എഫ്; വിജയം 1630 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്
cancel

പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. എൽ.ഡി.എഫിലെ മലയിൽകോണം സുനിൽ 1630 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ വികസനകാര്യ സ്ഥിരം അധ്യക്ഷനായിരുന്ന എം. ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ശ്രീകണ്ഠൻ 1584 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നു വിജയിച്ചത്. ഇത്തവണ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടാനായി. യു.ഡി.എഫിലെ സാജൻ ലാലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എൽ.ഡി.ഫ് 3419 വോട്ടുകളും യു.ഡി.എഫിന് 1789 വോട്ടുകളും ബി.ജെ.പിക്ക് 1768 വോട്ടുകളും ലഭിച്ചു. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് പത്തും യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PothencodeLDF
News Summary - The LDF retained the Pothencode division
Next Story