Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോർച്ചിൽ കിടന്ന...

പോർച്ചിൽ കിടന്ന കാർകത്തി നശിച്ചു

text_fields
bookmark_border
പോർച്ചിൽ കിടന്ന കാർകത്തി നശിച്ചു
cancel
camera_alt

ക​ത്തി ന​ശി​ച്ച കാ​ർ

മം​ഗ​ല​പു​രം: വീ​ടി​ന്റെ പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​ർ ക​ത്തി ന​ശി​ച്ചു. ചെ​മ്പ​ക​മം​ഗ​ലം കാ​രി​കു​ഴി ശി​വ​ശൈ​ല​ത്തി​ൽ അ​നു​രാ​ജി​ന്റെ മാ​രു​തി ബ്രെ​സ കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​ക്കാ​രാ​ണ് കാ​റി​ന് തീ ​പി​ടി​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ഫ​യ​ർ ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും കാ​ർ പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​നു​രാ​ജ് നാ​ലു ദി​വ​സ​മാ​യി ജോ​ലി സം​ബ​ന്ധ​മാ​യി ചെ​ന്നൈ​യി​ലാ​യി​രു​ന്നു.

തീ ​പി​ടി​ത്ത​ത്തി​ൽ കാ​ർ പോ​ർ​ച്ചി​നോ​ട്‌ ചേ​ർ​ന്നു​ള്ള ജ​ന​ലു​ക​ളും ക​ത്തി ന​ശി​ച്ചു. തീ ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:destroy accident 
News Summary - The knife on the porch was destroyed
Next Story