Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദി കേരള സ്റ്റോറി 2'; പ്രദർശനം തടഞ്ഞ് ഫ്രറ്റേണിറ്റി മൂവ്മെന്റ്

text_fields
bookmark_border
  • തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാട്ടും മലപ്പുറത്തും തിയറ്ററുകളിലേക്ക് മാർച്ച് നടത്തി
  • കോഴിക്കോടും കണ്ണൂരും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി
ദി കേരള സ്റ്റോറി 2; പ്രദർശനം തടഞ്ഞ് ഫ്രറ്റേണിറ്റി മൂവ്മെന്റ്
cancel
camera_alt

കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

തിരുവനന്തപുരം: കേരളത്തെ മുൻനിർത്തിയുള്ള ഇസ്‌ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണമായ 'കേരള സ്റ്റോറി 2'ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കോഴിക്കോട് ക്രൗൺ തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 7.30നുള്ള ഷോ തടയുമെന്ന് ഫ്രറ്റേണിറ്റി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദർശനം ഒഴിവാക്കിയതായി തിയറ്റർ ഉടമകൾ അറിയിച്ചു.

മുമ്പ് 'കേരള സ്റ്റോറി 1' സിനിമ അവിടെ പ്രദർശിപ്പിച്ച സമയത്തും ഫ്രറ്റേണിറ്റി അങ്ങോട്ട് മാർച്ച് നടത്തിയിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരി ലാഡർ തിയറ്ററിലും കണ്ണൂർ ലിബേർട്ടി തിയറ്ററിലും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി. തിരുവനന്തപുരം ഏരിസ് പ്ലക്സ്, പാലക്കാട് ന്യൂ അരോമ തിയറ്റർ, എറണാകുളം ഷേണായീസ് തിയറ്റർ, മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്റർ എന്നിവിടങ്ങളിലേക്ക് സിനിമ പ്രദർശന സമയത്ത് ജില്ല കമ്മിറ്റികൾ പ്രതിഷേധ മാർച്ച് നടത്തി.

അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും ഒരു ജനതയെ അപരവത്ക്കരിക്കുന്നതും കേരളത്തെക്കുറിച്ച് വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതുമായ സിനിമ സമൂഹത്തിൽ വിദ്വേഷം പടർത്തുമെന്നും അതിനാൽ പ്രദർശനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'The Kerala Story 2'; Fraternity blocks screening
Next Story