Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതി ഭർതൃഗൃഹത്തിൽ...

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. അ​ട്ട​കു​ള​ങ്ങ​ര ടി.​സി 39/2211 ശ്രീ​വ​ള്ളി​യി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ ആ​ണ് (31) അ​റ​സ്​​റ്റി​ലാ​യ​ത്. ഭാ​ര്യ ദേ​വി​ക ആ​ണ് (22) ക​ഴി​ഞ്ഞ 17ന്​ ​മ​രി​ച്ച​ത്. മൂ​ന്നു മാ​സം ഗ‌​ർ​ഭി​ണി​യാ​യി​രു​ന്നു ദേ​വി​ക. നി​ര​ന്ത​ര​മു​ള്ള ഭ​ർ​തൃ​പീ​ഡ​ന​മാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണ​മാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ​

ശ്രീ​ചി​ത്ര​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഫി​സി​യോ​തെ​റ​പ്പി​സ്റ്റാ​യ ഗോ​പീ​കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ കു​റെ​നാ​ളു​ക​ളാ​യി ദേ​വി​ക​യെ മ​ർ​ദി​ക്കു​ന്ന​ത്​ പ​തി​വാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സി​ന്​ തെ​ളി​വ്​ ല​ഭി​ച്ചു. മ​ർ​ദ​ന​മേ​റ്റ്​ ദേ​വി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ രേ​ഖ​ക​ളും പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു. ഒ​രു ചെ​വി​യു​ടെ കേ​ൾ​വി ശേ​ഷി 40 ശ​ത​മാ​നം ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഫോ​ർ​ട്ട് പൊ​ലീ​സ് സി.​ഐ രാ​കേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ്​ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ദേ​വി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​വി​ക​യു​ടെ പി​താ​വ്​ ബാ​ബു ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

2021 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ടെ​ന്ന്​ ദേ​വി​ക​യു​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വി​ക മ​രി​ച്ച വീ​ട്ടി​ൽ പൊ​ലീ​സ്​ എ​ത്തി ഭ​ർ​ത്താ​വ് ഗോ​പീ​കൃ​ഷ്ണ​ന്റെ​യും വീ​ട്ടി​ലു​ള്ള​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ദേ​വി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ണും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. ശാ​സ്ത​മം​ഗ​ലം പൈ​പ്പി​ൻ​മൂ​ട് അ​ർ​ച്ച​ന ഫ്ല​വ​ർ ആ​ൻ​ഡ് ഓ​യി​ൽ മി​ൽ ഉ​ട​മ ബാ​ബു​വി​ന്റെ​യും മീ​നാ​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ് ദേ​വി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbanddiedyoung womanarrest
News Summary - The incident where the young woman hanged herself in her husband's house- Husband arrested
Next Story