മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരെ മർദിച്ച സംഭവം; നടപടി പേരിനുമാത്രം
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരെ ട്രാഫിക് വാര്ഡന്മാര് മർദിച്ച സംഭവത്തില്‍ പേരിന് നടപടിയെടുത്ത് അധികൃതര്‍. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. രണ്ട് വാര്ഡന്മാര് ചേര്‍ന്ന് യുവാക്കളെ കസേരയിലിരുത്തി വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
സംഭവം വാര്‍ത്തയായിട്ടും ട്രാഫിക്ക് വാര്ഡന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് മെഡിക്കൽ കോളജ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയർന്നു. ഇതേതുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട ട്രാഫിക്ക് വാര്‍ഡനെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു.
വിശദമായ അന്വേഷണത്തിനുശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ, കുറ്റക്കാരെ സസ്പെൻഡ് ചെയ്യാൻ തയാറാകാതെ ലഘുവായ നടപടി സ്വീകരിച്ചതിൽ പ്രതിഷേധമുയരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഒ.പി കെട്ടിടത്തിന് സമീപമായിരുന്നു സംഭവം. അകത്തേക്കുള്ള പ്രവേശനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. നെടുമങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് സെക്യൂരിറ്റി ഓഫിസറുടെ മുറിക്ക് സമീപം മർദിച്ചത്.
പുറത്തുപോയി വന്ന ഇവര്‍ ഒ.പി കവാടത്തിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫിസറുടെ മുറിക്ക് സമീപം എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അവിടെ കസേരയില്‍ ഇരുത്തി മര്‍ദിച്ചു. അതേസമയം ഒ.പിയിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്ന് മെഡിക്കല്‍കോളജ് ജീവനക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

