Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ര​തി​സ​ന്ധി​ക​ള്‍...

പ്ര​തി​സ​ന്ധി​ക​ള്‍ അ​റി​യി​ക്കാ​തെ സ​ര്‍ക്കാ​ര്‍ ഓ​ണം ഗം​ഭീ​ര​മാ​ക്കി –മ​ന്ത്രി

text_fields
bookmark_border
antony raju
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​സ​ന്ധി​ക​ളോ പ​രി​മി​തി​ക​ളോ അ​റി​യി​ക്കാ​തെ അ​തി​ഗം​ഭീ​ര​മാ​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ആ​ന്റ​ണി രാ​ജു. ഓ​ണം വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​ര്‍ ഡാ​മി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി​മ​ത ചി​ന്ത​ക​ളെ അ​ക​റ്റി നി​ര്‍ത്തി എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന​താ​ണ് കേ​ര​ള​ത്തി​ന്റെ സം​സ്‌​കാ​ര​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് 28ന് ​ആ​രം​ഭി​ച്ച നെ​യ്യാ​ര്‍ ഡാ​മി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് സ​മാ​പി​ക്കും. സം​ഗീ​ത​നൃ​ത്ത​സ​ന്ധ്യ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​യ്യാ​ര്‍ ഡാം ​പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​ന്ത ശ്രീ​കു​മാ​ര്‍, പ​ങ്ക​ജ​ക​സ്തൂ​രി എം.​ഡി ജെ. ​ഹ​രീ​ന്ദ്ര​ന്‍ നാ​യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentKerala NewsOnam 2023
News Summary - The government made Onam grand without knowing the problems - Minister
Next Story