Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദ്യ ഫെമിനിസ്റ്റ്...

ആദ്യ ഫെമിനിസ്റ്റ് എഴുത്തുകാരി കെ.സരസ്വതിയമ്മ വിടപറഞ്ഞിട്ട് അമ്പതാണ്ട്

text_fields
bookmark_border
ആദ്യ ഫെമിനിസ്റ്റ് എഴുത്തുകാരി കെ.സരസ്വതിയമ്മ വിടപറഞ്ഞിട്ട് അമ്പതാണ്ട്
cancel
Listen to this Article

തിരുവനന്തപുരം: ആധുനിക മലയാള സാഹിത്യത്തിലെ ആദ്യ ഫെമിനിസ്റ്റ് എഴുത്തുകാരി കെ. സരസ്വതിയമ്മ വിടപറഞ്ഞിട്ട് അമ്പതാണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിൽ കഥയെഴുതിയിരുന്ന സരസ്വതിയമ്മ അന്നത്തെ മറ്റെഴുത്തുകാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിഷയവും ശൈലിയുമാണ് സ്വീകരിച്ചിരുന്നത്. നർമബോധമായിരുന്നു അവരുടെ കഥകളിലെ ഒരു സവിശേഷത. നിലനിന്നിരുന്ന വ്യവസ്ഥകളുടെയും ആൺകോയ്മയുടെയും നേർക്ക് കലഹിക്കുക മാത്രമല്ല അവയെ അങ്ങേയറ്റം പരിഹസിക്കുകയും ചെയ്തിരുന്നു.

ചരമവാർഷികാചരണത്തിന്‍റ പ്രാരംഭമായി അവരുടെ ജന്മനാടായ തലസ്ഥാനത്ത് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒരുവർഷം നീളുന്ന അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജീവിച്ചിരുന്ന കാലത്ത് തിരിച്ചറിയാതെ പോയ ഈ എഴുത്തുകാരിയെ വീണ്ടെടുക്കാനുള്ള ശ്രമമായിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

നിരീക്ഷ സ്ത്രീനാടകവേദിയുടെ അങ്കണത്തിൽ കഥാകാരിയും നോവലിസ്റ്റുമായ ഡോ. ചന്ദ്രമതി അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാമൂഹ്യചരിത്രകാരിയും എഴുത്തുകാരിയുമായ ഡോ. ജെ ദേവികയാണ് മുഖ്യപ്രഭാഷക. വൈകീട്ട് ആറിന് വനിതാവികസന കോർപറേഷൻ എം.ഡി വി.സി ബിന്ദു നാടകാവതരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ശോഭന പടിഞ്ഞാറ്റിൽ സംവിധാനം ചെയ്ത ‘അവരുടെ കഥയെഴുത്ത്’ എന്ന സ്കിറ്റും നിരീക്ഷാ സ്ത്രീനാടകവേദി അവതരിപ്പിക്കുന്ന ‘മൗനംഅക്ഷരം’ എന്ന നാടകവും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsLocal Newstrivandrum
News Summary - It's been almost fifty years since the passing of the first feminist writer, K. Saraswathiyamma.
Next Story